ലഹരി കടത്തു സംഘത്തിലെ രണ്ടു പേരെ വധിച്ച് അതിര്‍ത്തി രക്ഷാസേന; ഒരു ജവാനും പരിക്ക്

ലഹരി കടത്തു സംഘത്തിലെ രണ്ടു പേരെ വധിച്ച് അതിര്‍ത്തി രക്ഷാസേന; ഒരു ജവാനും പരിക്ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കുച്ച് ബീഹാറില്‍ ലഹരിക്കടത്തു സംഘത്തിലെ രണ്ടുപേരെ അതിര്‍ത്തി രക്ഷാസേന വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തേക്ക് കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്. സംഘത്തിലെ ശേഷിക്കുന്നവര്‍ക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ലഹരി കടത്ത് വ്യാപകമാകുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് ബിഎസ്എഫും പൊലീസും തിരച്ചില്‍ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.