ഇംഫാല്‍: മണിപ്പൂരില്‍ അസം റൈഫിള്‍സിന് നേരെ ഭീകരാക്രമണം. ഏഴ് പേര്‍ മരിച്ചു. ചുരാചന്ദ് ജില്ലയിലെ ശേഖന്‍ ഗ്രാമത്തില്‍ രാവിലെ പത്തിനായിരുന്നു ആക്രമണം. 46 അസം റൈഫിള്‍സ് കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ വിപ്ലവ് ത്രിപാഠിയും കുടുംബവും കൊല്ലപ്പെട്ടു. നാല് സൈനികരും വീരമൃത്യു വരിച്ചു.
വിപ്ലവ് ത്രിപാഠിയും ഭാര്യയും മകനും സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. മൂന്നു പേരും സംഭവസ്ഥലത്തു തന്നെ മരണമടഞ്ഞു. ആക്രമണത്തില്‍ കൂടുതല്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ആണ് സംഭവത്തിന് പിന്നില്‍ എന്നാണ് സൂചന.
മണിപ്പുര്‍ മുഖ്യമന്ത്രി ബൈറണ്‍ സിങ് ഭീകരാക്രമണത്തെ അപലപിച്ചു. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ഇത്തരം ചതി പ്രയോഗങ്ങളിലൂടെയുള്ള ആക്രമണങ്ങള്‍ നടത്തുന്നവരെ വെറുതേ വിടില്ലെന്നും നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.