ന്യുഡല്‍ഹി:സാക്കിര്‍ നായിക്കിന്റെ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ നിരോധനം വീണ്ടും നീട്ടി. അഞ്ച് വര്‍ഷത്തേക്ക് കൂടിയാണ് സംഘടനയുടെ നിരോധനം നീട്ടിയത്. ദേശവിരുദ്ധ പ്രപര്‍ത്തന നിരോധന നിയമം 1967 അനുസരിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.
മത വിഭാഗങ്ങള്‍ക്ക് ഇടയില്‍ സ്പര്‍ദ്ധ ഉണ്ടാക്കുന്ന വിധത്തിലുള്ള സാക്കീര്‍ നായ്ക്കിന്റെ പ്രസംഗങ്ങളെ തുടര്‍ന്നാണ് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ പ്രവര്‍ത്തനം 2016ല്‍ സര്‍ക്കാര്‍ നിരോധിച്ചത്.
വിവാദ പ്രഭാഷകനായ സാക്കീര്‍ നായിക്ക് ഇപ്പോള്‍ മലേഷ്യയിലാണ് ഉള്ളത്. സാക്കിര്‍ നായിക്കിന്റെ പേരിലുള്ള കേസുകളില്‍ സാക്കീര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമാണ് റിപ്പോര്‍ട്ട്.