മുംബൈ: പ്രസവത്തെത്തുടര്‍ന്ന് നഴ്‌സ് മരിച്ചു. അയ്യായിരത്തോളം പ്രസവ ശുശ്രൂഷ നടത്തിയ നഴ്‌സ് ജ്യോതി ഗാവ്‌ലിയാണ് സ്വന്തം പ്രസവത്തിനു പിന്നാലെ ഉണ്ടായ ന്യുമോണിയ ബാധയെ തുടര്‍ന്ന് മരിച്ചത്. 38 വയസായിരുന്നു.
അവര്‍ ജോലി ചെയ്യുന്ന മറാഠ്വാഡ മേഖലയിലെ ഹിന്‍ഗോളി സിവില്‍ ആശുപത്രിയില്‍ ഈ മാസം രണ്ടിനാണു രണ്ടാമത്തെ കുഞ്ഞിനെ ജ്യോതി പ്രസവിച്ചത്. പിന്നാലെ രക്തസ്രാവം നിലയ്ക്കാതെ ആരോഗ്യ നില മോശമാകുകയായിരുന്നു. ഇതിനിടെ ന്യുമോണിയയും കണ്ടെത്തി. തുടര്‍ന്ന് നാന്ദേഡിലെ വിദഗ്ധ ചികിത്സാ കേന്ദ്രത്തിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.