ന്യൂഡല്‍ഹി: കോവിഡ് വാക്സിന്റെ രണ്ടു ഡോസും എടുത്തവരുടെ വീടുകള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ സ്റ്റിക്കര്‍ നിര്‍ദേശിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ. വാക്സിനേഷന് പ്രോത്സാഹിപ്പിക്കാന്‍ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിന്റെ വാക്സിന് യജ്ഞവുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട് വിളിച്ചു ചേര്‍ത്ത വിവിധ സന്നദ്ധ സംഘടനകളുടെ യോഗത്തിലായിരുന്നു മന്ത്രിയുടെ നിര്‍ദേശം.
രാജ്യത്ത് 80 ശതമാനം പേര്‍ക്ക് ഒരു ഡോസും 40 ശതമാനം പേര്‍ക്ക് രണ്ടു ഡോസും പൂര്‍ത്തീകരിക്കാനായത് എന്‍.ജി.ഒകളുടെ സഹകരണം മൂലമാണെന്നും എല്ലാവരും വാക്സിനെടുത്തുവെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.