പനാജി: ഗോവയിൽ ഈ മാസം 22 മുതൽ സ്കൂളുകൾ തുറക്കും. കോവിഡ് കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകൾ തുറക്കാൻ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അധ്യക്ഷനായ ടാസ്ക് ഫോഴ്സ് തീരുമാനിച്ചു.
കോവിഡ് സുരക്ഷാ മുൻകരുതലൊക്കെ പാലിച്ചാവും സ്കൂളുകൾ തുറക്കുക. ഗോവയിലെ ഒൻപത് മുതൽ 12 വരെയുള്ള ക്ലാസുകൾ നേരത്തെ തുടങ്ങിയിരുന്നു.
000 കുട്ടികളിൽ കൂടുതൽ പഠിക്കുന്ന സ്കൂളുകളോട് വിശദാംശങ്ങൾ ഹാജരാക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്രയധികം കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യും എന്നതടക്കമുള്ള കാര്യങ്ങൾ അറിയിക്കണം. അതിനനുസരിച്ച് വേണ്ട സൗകര്യങ്ങൾ സ്കൂളുകളിൽ ഏർപ്പെടുത്തും.