ന്യുഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ സുരക്ഷാ വീഴ്ച. അനധികൃതമായി രാഷ്ട്രപതിഭവന്‍ വളപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച ദമ്പതികളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രിയാണ് ദമ്പതികള്‍ രാഷ്ട്രപതി ഭവനില്‍ പ്രവേശിച്ചത്. കാറിലെത്തിയ ദമ്പതികളെ സുരക്ഷ ഉദ്യോഗസ്ഥര്‍ തടഞ്ഞു. കേന്ദ്ര ഏജന്‍സികളുടെയും ഡല്‍ഹി പൊലീസിന്റെയും സംയുക്ത സംഘമാണ് ഇവരെ ചോദ്യം ചെയ്തതെന്ന് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും പൊലീസ് വ്യക്തമാക്കി.