ന്യൂഡല്‍ഹി: ഭൂട്ടാന്‍ അതിര്‍ത്തിയിലും ചൈനയുടെ കൈയേറ്റം. ഒരു വര്‍ഷത്തിനിടയില്‍ ചൈന നിര്‍മ്മിച്ചത് നാല് ഗ്രാമങ്ങളാണ്. ചൈനയുടെ കൈയേറ്റം വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ ആഗോള ഗവേഷകന്‍ പുറത്തുവിട്ടിരുന്നു.
ചൈനയുടെ സൈനിക വികസനം നിരീക്ഷിക്കുന്ന ഗവേഷകനാണ് നിര്‍ണ്ണായക കണ്ടെത്തല്‍ നടത്തിയത്. ഭൂട്ടാന്‍ പ്രദേശത്ത് ചൈനീസ് ഗ്രാമങ്ങള്‍ ഉണ്ടെന്ന് ഗവേഷകന്‍ പകര്‍ത്തിയ ഉപഗ്രഹ ചിത്രങ്ങളില്‍ വ്യക്തമാണ്.
2020 നും 2021 നും ഇടയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് കണക്കാക്കപ്പെടുന്നത്. ഡോക്ലാമിന് സമീപം ഭൂട്ടാനം ചൈനയും തമ്മിലുള്ള തര്‍ക്കഭൂമിയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഇപ്പോള്‍ ഒന്നിലധികം പുതിയ ഗ്രാമങ്ങള്‍ ഏകദേശം 100 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്നതായി കാണാം.