ന്യൂഡൽഹി: ബോളിവുഡ് താരം കങ്കണ റണാവത്തിനെതിരേ പൊലീസില്‍ പരാതി നല്‍കി അസമിലെ കോണ്‍ഗ്രസ് നേതൃത്വം. രാഷ്ട്രപിതാവ് മഹാത്മഗാന്ധിയെയും സ്വാതന്ത്ര്യസമരത്തെയും കുറിച്ചുള്ള അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ് കോണ്‍ഗ്രസ് നേതൃത്വം പൊലീസില്‍ പരാതി നല്‍കിയത്.
നടിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഗുവാഹത്തിയിലെ ദിസ്പുര്‍ പൊലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ച പരാതിയിലെ ആവശ്യം. അസമിലെയും രാജ്യത്തെയും സ്വാതന്ത്ര്യസമരസേനാനികളെ അപഹസിക്കുന്നതാണ് നടിയുടെ പരാമര്‍ശമെന്നും പരാതിയിലുണ്ട്.
2014 ല്‍ നരേന്ദ്ര മോഡി അധികാരത്തിലെത്തിയശേഷമാണ് രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചതെന്നാണ് നടി കഴിഞ്ഞദിവസം പറഞ്ഞത്. എന്നാല്‍ നടിക്കെതിരേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.