ചെന്നൈ: കനത്ത മഴയില്‍ തമിഴ് നാട്ടില്‍ ഒന്‍പത് മരണം. വീട് തകര്‍ന്നുവീണ് നാലു കുട്ടികള്‍ ഉള്‍പ്പടെ ഒന്‍പത് പേര്‍ മരിച്ചു. തമിഴ്നാട്ടിലെ വെല്ലൂരിലാണ് സംഭവം. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി തമിഴ്നാട്ടിലും ആന്ധ്രയിലും കനത്ത മഴ തുടരുകയാണ്. പലയിടങ്ങളിലും വന്‍നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായി മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.