ബി.ജെ.പിയെ തോല്‍പിക്കാന്‍ ആഹ്വാനം ചെയ്ത് കിസാന്‍ മഹാപഞ്ചായത്ത്

ബി.ജെ.പിയെ തോല്‍പിക്കാന്‍ ആഹ്വാനം ചെയ്ത് കിസാന്‍ മഹാപഞ്ചായത്ത്

മുംബൈ: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ആഹ്വാനം ചെയ്ത്    മഹാരാഷ്ട്രയിൽ കിസാൻ മഹാപഞ്ചായത്ത് നടത്തി. കാര്‍ഷികോല്‍പന്നങ്ങള്‍ക്കു താങ്ങു വില ഉറപ്പാക്കുന്ന നിയമം കൊണ്ടു വരാനുള്ള പോരാട്ടം ശക്തമാക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് അറിയിച്ചു. ലഖിംപുര്‍ ഖേരി സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുംബൈ ആസാദ് മൈതാനത്ത് നടത്തിയ മഹാപഞ്ചായത്തില്‍ ആയിരക്കണക്കിനു പേര്‍ പങ്കെടുത്തു.

ലഖിംപുര്‍ ഖേരിയിലെ രക്തസാക്ഷികളുടെ ചിതാഭസ്മം ഞായറാഴ്ച ഗേറ്റ്വേ ഓഫ് ഇന്ത്യ തീരത്ത് അറബിക്കടലില്‍ നിമജ്ജനം ചെയ്തു. ഒരു മാസം മഹാരാഷ്ട്രയിലെ 30 ജില്ലകളില്‍ പര്യടനം നടത്തിയ ശേഷമായിരുന്നു നിമജ്ജനം. ഒക്ടോബര്‍ 27ന് പുണെയില്‍ നിന്നാണ് ചിതാഭസ്മ യാത്ര ആരംഭിച്ചത്. യോഗേന്ദ്ര യാദവ്, അശോക് ധാവ്ളെ, മേധ പട്കര്‍, ദര്‍ശന്‍ പാല്‍, ഹന്നന്‍ മൊല്ല തുടങ്ങിയവര്‍ പങ്കെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.