കൊച്ചി: ദേശീയ അന്വേഷണ ഏജന്‍സിയുടെ കേരള യൂണിറ്റിന് പുതിയ മേധാവിയെത്തുന്നു. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണ് നിയമിക്കുന്നത്. നിലവില്‍ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് എന്‍ഐഎ മേധാവി. ജമ്മുകശ്മീര്‍ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനെയാണ് പരിഗണിക്കുന്നത്.
എടക്കര മാവോയിസ്റ്റ് കേസ്, തീവ്രവാദ ബന്ധമുള്ള കേസുകള്‍ എന്നിവയടക്കം പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ എറണാകുളം എന്‍ഐഎ കോടതിക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്താനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കൂടുതല്‍ പൊലീസുകാരെ വിന്യസിക്കും.