ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും നാളെയോടെ പുതിയ ന്യുനമര്‍ദ്ദം

ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും നാളെയോടെ പുതിയ ന്യുനമര്‍ദ്ദം

ന്യുഡല്‍ഹി: പുതിയ ന്യുനമര്‍ദ്ദം നാളെയോടെ രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപപ്പെടുന്ന ന്യൂന മര്‍ദ്ദം ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദം ആകുമെന്നാണ് മുന്നറിയിപ്പ്.

പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യുനമര്‍ദ്ദം തുടര്‍ന്നുള്ള 48 മണിക്കൂറില്‍ തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ച് തീവ്ര ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കും.

അതേസമയം ബുധനാഴ്ചയോടെ മധ്യ കിഴക്കന്‍ അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. കോമറിന്‍ ഭാഗത്തും സമീപ ശ്രീലങ്ക തീരത്തുമായി ചക്രവാതചുഴി നിലനില്‍ക്കുന്നതിന്റെ ഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും സാധാരണ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.