കേന്ദ്ര സർക്കാർ ചര്‍ച്ചകളെ ഭയക്കുന്നു; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് കര്‍ഷകരുടെ വിജയം: രാഹുല്‍ ഗാന്ധി

കേന്ദ്ര സർക്കാർ ചര്‍ച്ചകളെ ഭയക്കുന്നു; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് കര്‍ഷകരുടെ വിജയം: രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് കര്‍ഷകരുടെ വിജയമെന്ന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സർക്കാർ ചര്‍ച്ചകളെ ഭയക്കുന്നു. ലഖിംപുർ ഖേരി, എംഎസ്പി വിഷയങ്ങളിൽ ചർച്ച വേണമായിരുന്നു. ചർച്ചകൾ ഇല്ലെങ്കിൽ എന്തിനാണ് പാർലമെന്റ് എന്നും രാഹുൽ ഗാന്ധി ചോദിച്ചു.

അതേസമയം തെറ്റ് സംഭവിച്ചത് തിരിച്ചറിഞ്ഞെങ്കിൽ കേന്ദ്രം നഷ്ടപരിഹാരവും നൽകാൻ തയാറാകണം. നിയമങ്ങള്‍ തെറ്റാണെന്ന് സര്‍ക്കാരിന് അറിയാമായിരുന്നു. നിയമം പിന്‍വലിച്ചതും താങ്ങുവിലയടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതെയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

കർഷക നിയമങ്ങൾ പിൻവലിക്കുന്ന ബിൽ ചർച്ചയില്ലാതെയാണ് ഇരു സഭകളിലും പാസാക്കിയത്. ബില്ലിന്മേൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം ഇരുസഭകളിലും അധ്യക്ഷന്മാർ തള്ളി. ബില്ലിനെ കുറിച്ച് പ്രാധാനമന്ത്രി ജനങ്ങളോട് വിവരിച്ചിട്ടുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. രാവിലെ കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കുന്ന ബില്‍ ലോക്സഭ ചർച്ചയില്ലാതെ പാസാക്കിയിരുന്നു. ഉച്ചയ്ക്ക് ബില്ല് രാജ്യസഭയിലും പാസാക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.