ബെംഗ്‌ളൂരു: തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാനിലുമായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ജവാദ് ചുഴലിക്കാറ്റായി ഇന്നലെ മാറിയിരുന്നു. ഇന്ന് പുലര്‍ച്ചയോടെ തെക്കന്‍ ആന്ധ്രയ്ക്കും ഒഡീഷയ്ക്കും ഇടയില്‍ തീരം തൊടുമെന്നായിരുന്നു മുന്നറിയിപ്പ്. മണിക്കൂറില്‍ 100 കി.മി വേഗതയില്‍ കാറ്റ് വീശും. ആന്ധ്രയുടെ തീര മേഖലയില്‍ കനത്ത മഴ മുന്നറിയിപ്പുണ്ട്. തെക്കന്‍ ആന്ധ്ര തീരങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
കൂടാതെ ആന്ധ്ര തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്. തീര മേഖലകളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കാന്‍ നടപടി തുടങ്ങി. ഇതുവരെ 95 ട്രെയിനുകള്‍ റദ്ദാക്കി. ആന്ധ്രാ ഒഡീഷ തീരത്തേക്കാണ് സഞ്ചാരപാത എന്നതിനാല്‍ കേരളത്തില്‍ കാര്യമായ സ്വാധീനമുണ്ടാക്കില്ലെന്നാണ് നിലവിലെ വിലയിരുത്തല്‍.