നാഗാലാന്‍ഡ് വെടിവെപ്പ്: പരിശോധന നടത്താതെയാണ് നാട്ടുകാര്‍ക്ക് നേരെ സൈന്യം വെടിവച്ചതെന്ന് ഡിജിപി റിപ്പോര്‍ട്ട്

നാഗാലാന്‍ഡ് വെടിവെപ്പ്: പരിശോധന നടത്താതെയാണ് നാട്ടുകാര്‍ക്ക് നേരെ സൈന്യം വെടിവച്ചതെന്ന് ഡിജിപി റിപ്പോര്‍ട്ട്

നാഗാലാന്‍ഡ്: നാഗാലാന്‍ഡ് വെടിവെപ്പില്‍ സൈന്യത്തിനെതിരെ ഗുരുതര ആരോപണവുമായി ഡിജിപിയുടെ റിപ്പോര്‍ട്ട്. പരിശോധന നടത്താതെയാണ് നാട്ടുകാര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ത്തതെന്ന് റിപ്പോല്‍ പറയുന്നു. കൈയില്‍ ആയുധങ്ങള്‍ളില്ലാത്ത തൊഴിലാളികള്‍ക്ക് നേരെ പകല്‍ വെളിച്ചത്തിലായിരുന്നു വെടിയുതിര്‍ത്തതെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനിടെ നാഗാലാന്‍ഡ് വെടിവെപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷ സാഹചര്യം തുടരുകയാണ്. നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. സൈനിക വാഹനങ്ങള്‍ക്ക് നേരെയും പ്രതിഷേധം ഉണ്ടായി. വെടിവെപ്പുണ്ടായ മോണ്‍ ജില്ല ഉള്‍പ്പെടെ രണ്ട് ജില്ലകളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം വെടിവെപ്പുമായി ബന്ധപ്പെട്ട് സൈന്യത്തിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ പറഞ്ഞിരുന്നു. സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സിപിഐഎം പിബി ആവശ്യപ്പെട്ടിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.