ഊട്ടി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും കുടുംബവും സൈനിക ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. ഊട്ടിയ്ക്ക് സമീപം കൂനൂരിലാണ് സംഭവം. വ്യോമസേനയുടെ എംഐ 17 ഹെലികോപ്റ്ററണ് തകര്‍ന്നത്. മൃതദേഹങ്ങള്‍ പ്രദേശത്ത് ചിതറിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഊട്ടി പൊലീസ് അറിയിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. രക്ഷപ്പെട്ടവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പതിനാല് പേര്‍ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. ഹെലികോപ്റ്റര്‍ പൂര്‍ണ്ണമായും തകര്‍ന്നു. വ്യോമസേന ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടു. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.