ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പോയസ്ഗാര്‍ഡനിലെ വേദനിലയം വസതി സഹോദരന്റെ മക്കള്‍ക്ക് കൈമാറി. മദ്രാസ് ഹൈക്കോടതി ഉത്തരവനുസനുസരിച്ചാണ് തീരുമാനം.
സഹോദരന്റെ മക്കളായ ജെ. ദീപ, ജെ. ദീപക് എന്നിവര്‍ക്കാണ് കൈമാറിയത്. ഇവരെ ഹിന്ദു പിന്തുടര്ച്ചാവകാശ നിയമ പ്രകാരം ജയലളിതയുടെ രണ്ടാം നിര പിന്തുടര്ച്ചാവകാശികളായി കോടതി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വെള്ളിയാഴ്ചയാണ് ചെന്നൈ ജില്ല കലക്ടര്‍ വിജയറാണി വീടിന്റെ താക്കോലും മറ്റും ഏല്പിച്ചത്. തുടര്‍ന്ന് ദീപ, ഭര്‍ത്താവ് മാധവന്, ദീപക് തുടങ്ങിയവര്‍ വസതി സന്ദര്‍ശിച്ചു.
അതേസമയം വേദനിലയം സ്മാരകമാക്കിയ മുന്‍ അണ്ണാ ഡി.എം.കെ സര്‍ക്കാറിന്റെ ഉത്തരവ് മദ്രാസ് ഹൈകോടതി ഈയിടെ റദ്ദാക്കിയിരുന്നു.