മറഡോണയുടെ മോഷണം പോയ വാച്ച് കണ്ടെത്തി; അസം സ്വദേശി പൊലീസ് പിടിയില്‍

മറഡോണയുടെ മോഷണം പോയ വാച്ച് കണ്ടെത്തി; അസം സ്വദേശി പൊലീസ് പിടിയില്‍

ഗുവാഹത്തി: ഇതിഹാസ ഫുട്‌ബോള്‍ താരം ഡീഗോ മറഡോണയുടെ മോഷണം പോയ വാച്ച് അസമില്‍ കണ്ടെത്തി. ദുബായില്‍ വച്ച് മോഷ്ടിക്കപ്പെട്ട വാച്ചാണ് അസമിലെ ശിവനഗറില്‍ നിന്ന് കണ്ടെടുത്തത്. വാച്ച് മോഷ്ടിച്ച് ഇന്ത്യയിലേക്ക് കടന്ന അസം ശിവസാഗര്‍ സ്വദേശി വാസിദ് ഹുസൈനെയാണ് അസം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് വിലകൂടിയ ഹുബ്ലോ വാച്ചും പൊലീസ് കണ്ടെടുത്തു.

ദുബായ് പൊലീസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് അസം മുഖ്യമന്ത്രിയും പൊലീസും അറിയിച്ചു. മറഡോണയുടെ ഒപ്പ് രേഖപ്പെടുത്തിയ അദ്ദേഹം ഉപയോഗിച്ചിരുന്ന ഹുബ്ലോ കമ്പനിയുടെ ലിമിറ്റഡ് എഡിഷന്‍ വാച്ചാണ് വാസിദ് ഹുസൈന്‍ മോഷ്ടിച്ചത്.

ദുബായില്‍ മറഡോണയുടെ വസ്തുവകകളും മറ്റും സൂക്ഷിച്ചിരുന്ന കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പ്രതി. ഇവിടെ നിന്നാണ് വാച്ച് ഇയാള്‍ മോഷ്ടിച്ചത്. കഴിഞ്ഞ ഓഗസ്റ്റില്‍ വാച്ചുമായി നാട്ടിലേക്ക് കടക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.