ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ബിറ്റ് കോയിന്‍ നിയമ വിധേയമാക്കിയെന്ന് ഹാക്ക് ചെയ്ത അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്തു. നരേന്ദ്ര മോഡി എന്ന പേരിലുള്ള സ്വകാര്യ അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം.
വിവരം അടിയന്തരമായി ട്വിറ്ററിനെ അറിയിക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പിന്നീട് അറിയിച്ചു. ഹാക്ക് ചെയ്ത സമയത്ത് വന്ന ട്വീറ്റുകള്‍ നീക്കം ചെയ്തിട്ടുണ്ടെന്നും പ്രധാന മന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടക്കും.