മരിച്ച സൈനികന്റെ മകള്‍ക്ക് നേരെ സൈബര്‍ ആക്രമണം

മരിച്ച സൈനികന്റെ മകള്‍ക്ക് നേരെ സൈബര്‍ ആക്രമണം

ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച ബ്രിഗേഡിയര്‍ ലഖ്വിന്ദര്‍ സിങ് ലിഡറുടെ മകള്‍ ആഷ്‌ന ലിഡര്‍ക്കു (17) നേരെ സൈബര്‍ ആക്രമണം. ആഷ്‌ന മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച രാഷ്ട്രീയ നിലപാടുകളുടെ ചുവടുപിടിച്ചായിരുന്നു ആക്രമണം. പിന്നാലെ ആഷ്‌നയെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തി.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് ആഷ്‌ന മുന്‍പ് ട്വീറ്റ് ചെയ്തിരുന്നു. ഇതാണ് സൈബര്‍ പോരാളികള്‍ക്ക് വിദ്വേഷത്തിന് കാരണം. തീവ്ര ഇടതുനിലപാടാണ് ആഷ്‌നയ്ക്കു എന്നു വാദിച്ചാണ് നിരവധി പേര്‍ ട്വിറ്ററില്‍ കമന്റുമായി രംഗത്തെത്തിയത്.

ഒടുവില്‍ ആഷ്‌ന ട്വിറ്റര്‍ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തു. ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി, കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം അടക്കമുള്ള പ്രമുഖര്‍ ആഷ്‌നയെ പിന്തുണച്ചെത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.