ശ്രീനഗറില്‍ പൊലീസ് ബസിന് നേരെ ഭീകരാക്രമണം; മൂന്ന് പൊലീസുകാര്‍ക്ക് വീരമൃത്യു; 14 പേര്‍ക്ക് പരിക്ക്

 ശ്രീനഗറില്‍ പൊലീസ് ബസിന് നേരെ ഭീകരാക്രമണം; മൂന്ന് പൊലീസുകാര്‍ക്ക് വീരമൃത്യു; 14 പേര്‍ക്ക്  പരിക്ക്


ശ്രീനഗര്‍: ജമ്മുകശ്മീരിലെ ശ്രീനഗറില്‍ പൊലീസ് ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് വീരമൃത്യു. 14 പൊലീസുകാര്‍ക്ക് പരിക്കേറ്റു. ജമ്മു കശ്മീര്‍ സായുധ പൊലീസ് സേന സഞ്ചരിച്ച വാഹനത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുവെന്നാണ് വിവരം.

ശ്രീനഗറില്‍ സെവാന്‍ പ്രദേശത്ത് പത്താന്‍ ചൗക്കില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഭീകരര്‍ക്കായി പ്രദേശത്ത് പൊലീസ് തിരച്ചില്‍ നടത്തുകയാണ്. രണ്ട് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമമണമാണിത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.