രാജ്യസഭാംഗങ്ങളുടെ സസ്പെന്‍ഷന്‍: പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷ തീരുമാനം

രാജ്യസഭാംഗങ്ങളുടെ സസ്പെന്‍ഷന്‍: പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷ തീരുമാനം

ന്യുഡല്‍ഹി: രാജ്യസഭയിലെ എം.പിമാരുടെ സസ്‌പെഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷ ബഹളം തുടരും. രാജ്യസഭയുടെ നടുത്തളത്തിലിരുന്ന് പ്രതിഷേധിക്കാനാണ് പ്രതിപക്ഷ പാര്‍ടികളുടെ തീരുമാനം. ഇന്നലെ രാവിലെ പ്രതിഷേധിച്ച പ്രതിപക്ഷം ഉച്ചക്ക് ശേഷം സഭാ നടപടികള്‍ ബഹിഷ്‌കരിച്ചിരുന്നു.

മല്ലികാര്‍ജ്ജുണ ഖാര്‍ഗെയും ശരത് പവാറും ചേര്‍ന്ന് ഇന്ന് രാജ്യസഭ അധ്യക്ഷനെ കണ്ട് സസ്‌പെഷന്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെടും. അധ്യക്ഷന്‍ ഇതിന് തയ്യാറായില്ലെങ്കില്‍ പുറത്തും കൂട്ടായ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഇന്നലെ സോണിയാ ഗാന്ധി വിളിച്ച ചില പ്രതിപക്ഷ നേതാക്കളുടെ യോഗം തീരുമാനിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.