ഭൂട്ടാന്റെ പരമോന്നത സിവിലിയന്‍ ബഹുമതി നരേന്ദ്ര മോഡിക്ക്

ഭൂട്ടാന്റെ പരമോന്നത സിവിലിയന്‍ ബഹുമതി നരേന്ദ്ര മോഡിക്ക്

ന്യൂഡൽഹി: ഭൂട്ടാന്‍ പരമോന്നത സിവിലിയന്‍ ബഹുമതിയായ നഗദാഗ് പെല്‍ ജി ഖോര്‍ലോ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്. കോവിഡ് കാലത്തുള്‍പ്പടെ നല്കിയ സഹകരണത്തിന് മോഡിക്ക് നന്ദിയെന്ന് ഭൂട്ടാന്‍ പ്രധാനമന്ത്രി പറഞ്ഞു.

ഭൂട്ടാന്‍ ദേശീയ ദിനമായ ഇന്നാണ് രാജാവ് ജിഗ്മെ ഖേസര്‍ നാംഗ്യൽ വാങ്ങ്ചുക് പരമോന്നത സിവിലിയന്‍ ബഹുമതി പ്രഖ്യാപിച്ചത്. രാജാവ് നരേന്ദ്ര മോഡിയുടെ പേര് നിര്‍ദ്ദേശിച്ചതില്‍ അതീവസന്തോഷമുണ്ടെന്ന് ഭൂട്ടാന്‍ പ്രധാനമന്ത്രി ഡോ. ലോട്ടേ ഷേറിംഗ് ഫേസ്ബുക്ക് കുറിപ്പില്‍‌ പറഞ്ഞു.


കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം പ്രത്യേകിച്ച്‌ കോവിഡ് കാലത്ത് മോഡി ഭൂട്ടാന് പകര്‍ന്നു തന്ന ഉപാധികളില്ലാത്ത സൗഹൃദത്തെ രാജാവ് പ്രശംസിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. 'ഭൂട്ടാനിലെ ജനങ്ങള്‍ അഭിനന്ദനം അറിയിക്കുന്നു. താങ്കള്‍ വളരെയധികം അര്‍ഹിക്കുന്നതാണിത്'. ഭൂട്ടാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.