തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്ന സാഹചര്യത്തില്‍ കേരള സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തയ്യാറാകണമെന്ന് ബിജെപി നേതാവും എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. ആലപ്പുഴയിലെ കൊലപാതകങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക വത്കരണത്തിന് ശ്രമിക്കുന്നവര്‍ പാകിസ്ഥാനിലേക്ക് പോകണം. കേരളത്തെ തീവ്രശക്തികളുടെ സുരക്ഷിത താവളമാകാന്‍ അനുവദിക്കരുത്. ഒബിസി മോര്‍ച്ച നേതാവ് രഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നില്‍ ഭീകര ശക്തികളാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ രാത്രി എട്ടിന് എസ്ഡിപിഐ നേതാവ് കെ.എസ് ഷാനിന്റെ കൊലപാതകം നടന്ന് 12 മണിക്കൂറിനുള്ളില്‍ ഇന്ന് പുലര്‍ച്ചേയാണ് ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായ രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെടുന്നത്.