ലുധിയാന കോടതിയില്‍ ബോംബ് സ്ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

ലുധിയാന കോടതിയില്‍ ബോംബ് സ്ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

ചണ്ഡീഗഡ്: പഞ്ചാബിലെ ലുധിയാന കോടതിയില്‍ ബോംബ് സ്ഫോടനം. രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് പ്രഥമിക വിവരം. ലുധിയാന ജില്ലാ കോടതി സമുച്ചയത്തിന്റെ രണ്ടാം നിലയിലുള്ള ശുചിമുറിയില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സ്‌ഫോടനം.

അപകടത്തിന് പിന്നാലെ ജനങ്ങളെ കോടതിയ്ക്ക് സമീപത്ത് നിന്നും മാറ്റി. പ്രദേശം പൊലീസ് വളഞ്ഞിരിക്കുകയാണ്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗിക്കുന്നുണ്ട്. എന്നാല്‍ സ്ഫോടക വസ്തു സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.