രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ വ്യോമസേനയുടെ മിഗ് 21 യുദ്ധവിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. വിംഗ് കമാന്‍ഡര്‍ ഹര്‍ഷിത് സിന്‍ഹയാണ് മരിച്ചത്. വ്യോമസേനയുടെ ഔദ്യോഗിക ട്വീറ്റിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
പരിശീലന പറക്കലിനിടെ ഇന്ന് വൈകുന്നേരത്തോടെയാണ് വിമാനപകടമുണ്ടായത്. സംഭവത്തില്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജയ്‌സാല്‍മീറിലെ സാം പോലീസ് സ്‌റ്റേഷനു കീഴിലുള്ള ഡെസേര്‍ട്ട് നാഷണല്‍ പാര്‍ക്ക് ഏരിയയിലാണ് മിഗ് 21 വിമാനം തകര്‍ന്നുവീണതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
മുന്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ ലഖ്‌വീന്ദര്‍ സിംഗ് ലിഡര്‍ എന്നിവരുള്‍പ്പെടെ 14 പേര്‍ മരിച്ച ഹെലികോപ്റ്റര്‍ അപകടത്തിന് ആഴ്ചകള്‍ക്ക് ശേഷമാണ് പുതിയ സംഭവം.