യേശു ക്രിസ്തുവിന്റെ മാതൃക ജീവിതത്തില്‍ പകര്‍ത്താനാകട്ടെ; ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

യേശു ക്രിസ്തുവിന്റെ മാതൃക ജീവിതത്തില്‍ പകര്‍ത്താനാകട്ടെ; ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

ന്യൂഡല്‍ഹി: ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും രാഷ്ട്രപതി രാം നാഥ് കോവിന്ദും. ക്രിസ്തുവിന്റെ മാതൃക ജീവിതത്തില്‍ പകര്‍ത്താനാകട്ടെയെന്ന് രാഷ്ട്രപതി ട്വിറ്ററിലൂടെ ആശംസിച്ചു.



'പൗരന്മാര്‍ക്ക്, പ്രത്യേകിച്ച്‌ ഇന്ത്യയിലും വിദേശത്തുമുള്ള നമ്മുടെ ക്രിസ്ത്യന്‍ സഹോദരീ സഹോദരന്മാര്‍ക്ക് ക്രിസ്മസ് ആശംസകള്‍. ഈ സന്തോഷകരമായ അവസരത്തില്‍, നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാനും യേശു ക്രിസ്തുവിന്റെ മാതൃകകള്‍ ജീവിതത്തില്‍ പകര്‍ത്താനും നമുക്ക് പ്രതിജ്ഞാബദ്ധരാകാം.'രാഷ്ട്രപതി ട്വീറ്റ് ചെയ്തു.



'എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍! യേശുക്രിസ്തു കാണിച്ചുതന്നത് കരുണയുടേയും സേവനത്തിന്റേയും വഴിയാണ്. എല്ലാവര്‍ക്കും ആരോഗ്യവും ഐശ്വര്യവും ഉണ്ടാകട്ടെ. ചുറ്റും ഐക്യം ഉണ്ടാകട്ടെ' എന്ന് പ്രധാനമന്ത്രി ട്വീറ്റിലൂടെ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.