മാമ്പഴം

മാമ്പഴം

കൂട്ടുകാരെ...,
മാമ്പഴമായ എന്നെ കുറച്ചു ഭക്ഷിച്ചു കഴിയുമ്പോൾ അതിനുള്ളിൽ ഞാനെന്ന വിത്തിനെ നിങ്ങൾക്ക് കാണാം. വിത്തിനെ നിങ്ങൾക്കു ഭക്ഷിക്കാൻ സാധിക്കില്ല. വിത്ത്..നശിപ്പിക്കരുത്...

അതെടുത്ത് നല്ല മണ്ണിൽ കുഴിച്ചിടണം. വെള്ളവും, വളവും, വെയിലും നൽകണം. അങ്ങിനെ ഞാനെന്ന വിത്ത് പൊട്ടിമുളച്ച്... കിളിർത്ത്... തളിർത്ത്... വലിയ മാവാകും... മാമ്പഴമാകും...

നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും മതിനിറേ ഭക്ഷിക്കാനുള്ള മാമ്പഴം... എന്റെ ചില്ലകളിൽ പക്ഷികൾ കൂടുണ്ടാക്കി മുട്ടയിട്ട് കുഞ്ഞുങ്ങളുണ്ടായി സുഖമായി ജീവിക്കും.

പുതിയ പുതിയ വിത്തുകൾ നിങ്ങൾ നടണം... അങ്ങിനെ തലമുറകൾ തോറും ഈ ഭൂമിയിൽ കൊണ്ടും കൊടുത്തും സന്തോഷമായി നമുക്ക് ജീവിക്കണം. ഈ ഭൂമിയെ നമുക്കങ്ങനെ ഹരിതാഭമാക്കാം...

✍️ സിബി നെല്ലിക്കൽ

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.