കശ്മീരില്‍ പിടിമുറുക്കി സൈന്യം: 36 മണിക്കൂറിനിടെ അഞ്ച് ഭീകരരെ വധിച്ചു

കശ്മീരില്‍ പിടിമുറുക്കി സൈന്യം: 36 മണിക്കൂറിനിടെ അഞ്ച് ഭീകരരെ വധിച്ചു

ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഭീകരനെ വധിച്ച്‌ സൈന്യം. 36 മണിക്കൂറിനിടെ അഞ്ച് ഭീകരരെയാണ് സൈന്യം വധിച്ചത്.
ജമ്മു കശ്മീര്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ ദില്‍ബഗ് സിംഗാണ് ഇക്കാര്യം അറിയിച്ചത്.  ഷോപ്പിയാനിലും പുല്‍വാമയിലും

ശനിയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ നാല് ഭീകരരെയാണ് സൈന്യം വധിച്ചത്. ഷോപ്പിയാനില്‍ സൈന്യം വധിച്ച സജ്ജാദ് അഹമ്മദ് ചക്, രാജാ ബാസിത് യാഖൂബ് എന്നിവര്‍ ലഷ്‌കര്‍ ഭീകരരാണ്.

എന്നാല്‍ പുല്‍വാമയില്‍ വധിച്ച ഭീകരര്‍ ഏത് സംഘടനയുമായി ബന്ധപ്പെട്ടവരാണെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഏറ്റുമുട്ടല്‍ നടന്ന മേഖലകളില്‍ സൈന്യം നടത്തിയ പരിശോധനയില്‍ ആയുധങ്ങളും മറ്റ് യുദ്ധോപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. 

ഇതിനിടെ ശ്രീനഗറില്‍ രണ്ട് ലഷ്‌കര്‍ ഭീകരരെ ജമ്മു കശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തു. സമീപകാലത്ത് കശ്മീരില്‍ സാധാരണക്കാരെ ഭീകരര്‍ വധിച്ച സംഭവത്തില്‍ പങ്കാളികളായവരാണ് പിടിയിലായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.