ന്യൂഡല്‍ഹി : ഭാരത് ബയോടെക്കിന്റെ കുട്ടികള്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്സിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കി. 12നും 18നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കൊവാക്സിന്‍ ഉപയോഗിക്കാനാണ് ഡി.സി.ജി.ഐ അനുമതി നല്‍കിയത്.
അടിയന്തര ഉപയോഗത്തിനാണ് അനുമതി. 12ല്‍ താഴെ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാന്‍ അനുമതിയില്ല. രാജ്യത്ത് കുട്ടികളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയ രണ്ടാമത്തെ വാക്സിനാണ് കൊവാക്സിന്‍.
നേരത്തെ സൈഡസ് കാഡില്ലയുടെ സൈക്കോവ് ഡിക്ക് അനുമതി നല്‍കിയിരുന്നു. കൊവാക്സിന്‍ മുതിര്‍ന്നവര്‍ക്കുള്ളതു പോലെ രണ്ട് ഡോസാണ് നല്‍കേണ്ടത്. അതേസമയം സൈക്കോവ് മൂന്ന് ഡോസ് എടുക്കണം.