ഇന്ത്യയില്‍ 5 ജി അടുത്ത വര്‍ഷം; നാലു മെട്രോ നഗരങ്ങള്‍ ഉള്‍പ്പെടെ 13 ഇടത്ത് അതിവേഗ ഇന്റര്‍നെറ്റ്

ഇന്ത്യയില്‍ 5 ജി അടുത്ത വര്‍ഷം; നാലു മെട്രോ നഗരങ്ങള്‍ ഉള്‍പ്പെടെ 13 ഇടത്ത് അതിവേഗ ഇന്റര്‍നെറ്റ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ 2022ഓടെ 5ജി സേവനമെത്തും. നാലുമെട്രോ നഗരങ്ങളില്‍ ഉള്‍പ്പടെ 13 നഗരങ്ങളില്‍ 5ജി ലഭ്യമാക്കും. കൂടാതെ തെക്കേ ഇന്ത്യയില്‍ ചെന്നൈയിലും ഹൈദരാബാദിലും ബംഗളൂരുവിലും ഇതിന്റെ പ്രയോജനം ലഭിക്കും.

ഗുരുഗ്രാം, ബംഗളൂരു, കൊല്‍ക്കത്ത, മുംബയ്, ചണ്ഡിഗഡ്, ഡല്‍ഹി, ജാംനഗര്‍, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ലഖ്‌നൗ, പൂനെ, ഗാന്ധിനഗര്‍ എന്നിവയാണ് 5ജി സേവനമെത്തുന്ന 13 നഗരങ്ങള്‍. രാജ്യത്തെ ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗമാണ് ഇക്കാര്യമറിയിച്ചത്.

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡാഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികളാണ് ഈ നഗരങ്ങളില്‍ 5ജി സേവനമെത്തിക്കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.