ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; ആറ് ഭീകരരെ സൈന്യം വധിച്ചു

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; ആറ് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രണ്ട് ഇടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ ആറ് ഭീകരരെ സുരക്ഷാ സേന വധിച്ചു. കുല്‍ഗാമിലും, അനന്തനാഗിലുമാണ് ഏറ്റുമുട്ടല്‍. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ പാകിസ്ഥാന്‍ അതിര്‍ത്തി കടന്ന് എത്തിയ ഭീകരെന്ന് സുരക്ഷ സേന അറിയിച്ചു.

ഇരു സ്ഥലങ്ങളിലും തെരച്ചില്‍ തുടരുകയാണ്. ഏറ്റുമുട്ടലില്‍ ഒരു സൈനികനും രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കൊല്ലപ്പെട്ട ഭീകരില്‍ നിന്നും നിരവധി ആയുധങ്ങള്‍ സൈന്യം പിടിച്ചെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.