റായ്പുര്‍: മഹാത്മാ ഗാന്ധിയെക്കുറിച്ച് മോശമായ പരാമര്‍ശം നടത്തുകയും അദ്ദേഹത്തെ കൊലപ്പെടുത്തിയ നാദുറാം ഗോഡ്സയെ പുകഴ്ത്തുകയും ചെയ്ത ആള്‍ദൈവം കാളിചരണ്‍ മഹാരാജിനെ അറസ്റ്റു ചെയ്തു. റായ്പുര്‍ പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഭാഗേശ്വര്‍ ഡാമിന് സമീപം ഒരു വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു കാളിചരണെന്ന് റായപുര്‍ എസ്.പി പ്രശാന്ത് അഗര്‍വാള്‍ പറഞ്ഞു. മധ്യപ്രദേശ് അതിര്‍ത്തിയില്‍ നിന്ന് വ്യാഴാഴ്ച പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് വൈകുന്നേരത്തോടെ കാളിചരണിനെ റായ്പുരില്‍ എത്തിക്കും.
ഗാന്ധിജിക്കെതിരേ വിവാദ പരാമര്‍ശങ്ങളാണ് കാളിചരണ്‍ നടത്തിയത്. ഗാന്ധിജിയെ വെടിവെച്ച് കൊലപ്പെടുത്തിയ ഗോഡ്സെയെ സല്യൂട്ട് ചെയ്യുന്നു എന്നും ഇയാള്‍ പറഞ്ഞിരുന്നു. രാഷ്ട്രപിതാവിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് കാണിച്ച് റായ്പുര്‍ മുന്‍ മേയര്‍ പ്രമോദ് ദൂബെയാണ് കാളിചരണിനെതിരേ പരാതി നല്‍കിയത്.