മുംബൈ: പൊതു ചടങ്ങില്‍ മാസ്‌ക് ധരിക്കത്തതിന് കാരണം പ്രധാനമന്ത്രിയെന്ന് ശിവസേനാ എം.പി സഞ്ജയ് റാവത്ത്. നാസിക്കില്‍ നടന്ന പരിപാടിക്കാണ് മാസ്‌ക് ധരിക്കാതെ റാവത്ത് എത്തിയത്.
ഇതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു പ്രധാനമന്ത്രി മാസ്‌ക് ധരിക്കാത്തത് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ മറുപടി. 'മാസ്‌ക് ധരിക്കണമെന്ന് ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറയാറുണ്ട്. പക്ഷെ അദ്ദേഹം മാസ്‌ക് ധരിക്കാറില്ല എന്നായിരുന്നു ശിവസേനാ എം.പിയുടെ പ്രതികരണം.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ മാസ്‌ക് ധരിക്കാറുണ്ട്. പക്ഷെ മോഡിയാണ് രാജ്യത്തിന്റെ നേതാവ്. ഞാന്‍ പ്രധാനമന്ത്രിയെ പിന്തുടരുന്നു. അതുകൊണ്ട് ഞാന്‍ മാസ്‌ക് ധരിക്കുന്നില്ല. എന്തിന് ആളുകളും മാസ്‌ക് ധരിക്കുന്നില്ല എന്നായിരുന്നു റാവത്തിന്റെ പ്രതികരണം.
അതേസമയം പൊതു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ശിവസേനാ വക്താവു കൂടിയായ റാവത്ത് ഓര്‍മ്മപ്പെടുത്തി.