ജമ്മു കാശ്മീരിൽ ഏറ്റുമുട്ടല്‍; 48 മണിക്കൂറിനിടെ സൈന്യം വധിച്ചത് ഒന്‍പത് ഭീകരരെ

ജമ്മു കാശ്മീരിൽ ഏറ്റുമുട്ടല്‍;  48 മണിക്കൂറിനിടെ സൈന്യം വധിച്ചത് ഒന്‍പത് ഭീകരരെ

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരവിരുദ്ധ പോരാട്ടം ശക്തമാക്കി സുരക്ഷാസേന. 48 മണിക്കൂറിനിടെ ഒന്‍പത് ഭീകരരെ സൈന്യം വധിച്ചു. ശ്രീനഗറിലെ പന്താ ചൗക്ക് മേഖലയിലെ ഗോമന്ദര്‍ മൊഹല്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെയാണ് വധിച്ചത്.

ജമ്മു കശ്മീര്‍ പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സുരക്ഷാസേന പരിശോധന നടത്തുകയായിരുന്നു. മൂന്ന് പൊലീസുകാര്‍ക്കും സിആര്‍പിഎഫ് ഉദ്യോഗസ്ഥനും ഏറ്റുമുട്ടലില്‍ പരിക്കേറ്റു.

അതേസമയം തെക്കന്‍ കശ്മീരില്‍ ഉണ്ടായ രണ്ട് ഏറ്റുമുട്ടലുകളില്‍ ആറ് ഭീകരരെയാണ് സൈന്യം വധിച്ചത്. ജയ്‌ഷെ ഭീകരരാണ് മരിച്ച ആറ് പേരും. രണ്ട് പേര്‍ പാകിസ്ഥാന്‍ സ്വദേശികളാണെന്നും അധികൃതര്‍ സ്ഥിരീകരിച്ചു. ഇവരുടെ പക്കല്‍ നിന്ന് വന്‍ ആയുധശേഖരവും സ്‌ഫോടക വസ്തുകളും പിടികൂടി. കശ്മീരില്‍ ഈ വര്‍ഷം 87 ഏറ്റുമുട്ടലുകളാണ് നടന്നത്. 171 ഭീകരരെയാണ് സൈന്യം വധിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.