കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം: അട്ടിമറിയല്ലെന്ന് റിപ്പോര്‍ട്ട്; അന്വേഷണം പൂര്‍ത്തിയായി

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം: അട്ടിമറിയല്ലെന്ന് റിപ്പോര്‍ട്ട്; അന്വേഷണം പൂര്‍ത്തിയായി

ന്യൂഡല്‍ഹി: പ്രഥമ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കം 14 പേരുടെ മരണത്തിന് കാരണമായ കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം അട്ടിമറിയല്ലെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

മോശം കാലാവസ്ഥയാണ് അപകട കാരണം എന്നാണ് നിഗമനം. ഹെലികോപ്റ്ററിന് സാങ്കേതിക തകരാര്‍ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തില്‍ ഉള്ള അന്വേഷണം പൂര്‍ത്തിയായി. റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കു ശേഷം പ്രസിദ്ധീകരിക്കും.

തമിഴ്‌നാട്ടില്‍ ഊട്ടിക്കടുത്ത് കുനൂരില്‍ കഴിഞ്ഞ മാസമാണ് സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും സൈനിക ഉദ്യോഗസ്ഥരും യാത്ര ചെയ്ത ഹെലികോപ്ടര്‍ തകര്‍ന്നു വീണത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.