കോവിഡ് വ്യാപനം അതിരൂക്ഷം: ആരോഗ്യ പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി ഇന്ന് സംസാരിക്കും

 കോവിഡ് വ്യാപനം അതിരൂക്ഷം: ആരോഗ്യ പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി ഇന്ന് സംസാരിക്കും

ന്യുഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം രൂക്ഷമാകുന്നതിനിടെ ആരോഗ്യ പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി ഇന്ന് സംസാരിക്കും. നാല് മണിക്ക് വെര്‍ച്വല്‍ യോഗമാണ് നടക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അറുപത് വയസിന് മുകളില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്കും പത്താം തീയതി മുതല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കി തുടങ്ങുന്നതിന് മുന്നോടിയായാണ് യോഗം.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച ഇത് തൊണ്ണൂറായിരവും ബുധനാഴ്ച 56,0000 കേസുകളുമായിരുന്നു. ഓരോ ദിവസവും കൊവിഡ് പ്രതിദിന കേസുകളില്‍ വന്‍ വര്‍ധനവുണ്ടാകുന്ന സാഹചര്യത്തില്‍ കടുത്ത ആശങ്കയിലാണ് രാജ്യം.

കര്‍ണാടകയില്‍ വാരാന്ത്യ കര്‍ഫ്യൂ നാളെ മുതല്‍ നടപ്പാക്കും. ബംഗളൂരുവില്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധിയാണ്. പൊതുഗതാഗതത്തിന് അടക്കം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. കേരളാ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.