ന്യൂഡല്‍ഹി: കോവിഡ് പരിശോധനാ ചട്ടത്തില്‍ മാറ്റം വരുത്തി ഐസിഎംആര്‍. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ പരിശോധന നടത്തേണ്ടതില്ലെന്ന് പുതിയ നിര്‍ദേശം. ആഭ്യന്തര യാത്രക്കാര്‍ക്ക് പരിശോധന ആവശ്യമില്ല. സംസ്ഥാനാന്തര യാത്രക്കാര്‍ക്കും പരിശോധന വേണ്ട. അന്താരാഷ്ട്ര യാത്രക്കാര്‍ മാത്രം പരിശോധന നടത്തിയാല്‍ മതിയാകും.
അടിയന്തര ശസ്ത്രക്രിയകള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കരുതെന്നും പുതിയ ചട്ടം നിര്‍ദേശിക്കുന്നു. ലക്ഷണങ്ങള്‍ ഇല്ലാത്ത മറ്റ് രോഗികള്‍ പ്രസവത്തിന് ഉള്‍പ്പടെ എത്തിയവര്‍ പരിശോധന നടത്തേണ്ടതില്ല. കൂടാതെ കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരും പരിശോധന നടത്തേണ്ടതില്ല. സമ്പര്‍ക്ക പട്ടികയിലുള്ള ഗുരുതര രോഗങ്ങള്‍ ഉള്ളവരോ മുതിര്‍ന്ന പൗരന്‍മാരോ മാത്രം പരിശോധിച്ചാല്‍ മതിയെന്നും ഐസിഎംആര്‍ പറയുന്നു.