ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്: മായാവതി മത്സരിക്കില്ല; പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കും

 ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്: മായാവതി മത്സരിക്കില്ല; പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കും

ലക്‌നൗ: ബിഎസ്പി അധ്യക്ഷ മായാവതി ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മായാവതി നേതൃത്വം നല്‍കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ എം എല്‍ എ മാര്‍ രാജിവയ്ക്കുമെന്ന സ്വാമി പ്രസാദ് മൗര്യയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് നടപടി. ബി എസ് പി ജനറല്‍ സെക്രട്ടറിയും എം പിയുമായ സതീഷ് ചന്ദ്ര മിശ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മായാവതിയും താനും മത്സരിക്കില്ല. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ എസ്പിയോ ബിജെപിയോ അധികാരത്തില്‍ വരില്ല. ബിഎസ്പി ആയിരിക്കും സര്‍ക്കാര്‍ രൂപീകരിക്കുകയെന്നും സതീഷ് ചന്ദ്ര മിശ്ര പറഞ്ഞു. എന്നാല്‍ ഉത്തര്‍പ്രദേശില്‍ ബി.എസ്.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

അതേസമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മത വിദ്വേഷ പ്രചാരണങ്ങള്‍ വര്‍ധിച്ചുവരുന്ന പ്രവണതയാണ് ഉള്ളതെന്നും ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുക്കണമെന്നും പാര്‍ട്ടി യോഗത്തില്‍ മായാവതി അഭിപ്രായപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.