നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തും; ഡല്‍ഹിയില്‍ കോവിഡ് നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി

നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തും; ഡല്‍ഹിയില്‍ കോവിഡ് നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് നിയന്ത്രണവിധേയമാണെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍. കേസുകള്‍ വരും ദിവസങ്ങളില്‍ കുറഞ്ഞേക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പോസിറ്റിവിറ്റി നിരക്ക് വെച്ച് കേസുകളുടെ കുതിച്ചുചാട്ടം ഉണ്ടോ ഇല്ലയോ എന്നത് നിര്‍ണയിക്കാനാകില്ലെന്നും സത്യേന്ദ്ര ജെയിന്‍ വ്യക്തമാക്കി.

അതേസമയം ഡല്‍ഹിയില്‍ ഇന്നും 25000ത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേസുകള്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ട കേസുകളില്‍ സ്ഥിരത വന്നിട്ടുണ്ട്. അടുത്ത രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ കേസുകള്‍ കുറഞ്ഞാല്‍ നിയന്ത്രണങ്ങള്‍ നീക്കുമെന്ന സത്യേന്ദ്ര ജെയിന്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.