ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് 42 ജീവനക്കാര്‍ക്ക് കോവിഡ്. ബിജെപി കോര്‍ കമ്മിറ്റി യോഗത്തിന് മുന്നോടിയായി തിങ്കാഴ്ച നടത്തിയ പരിശോധനയിലാണ് ഇത്രയധികം ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കെട്ടിടം പൂര്‍ണമായും അണുവിമുക്തമാക്കി.
രോഗം സ്ഥിരീകരിച്ചവരില്‍ ഏറെയും ശുചീകരണ ജീവനക്കാരാണ്. എല്ലാവരോടും ക്വാറന്റീനില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. വലിയ യോഗങ്ങള്‍ക്ക് മുന്നോടിയായി പാര്‍ട്ടി ആസ്ഥാനത്തെ ജീവനക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തുന്ന രീതിക്ക് ബിജെപി തുടക്കമിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് തിങ്കളാഴ്ച മെഗാ പരിശോധന നടത്തിയത്.
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി കോര്‍ കമ്മിറ്റിയുടെ ആദ്യ യോഗം കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്നിരുന്നു.