ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേളത്തിന്റെ നിശ്ചല ദൃശ്യം തള്ളി. കേരളം സമര്‍പ്പിച്ച നിശ്ചല ദൃശ്യം കേന്ദ്ര പ്രതിരോധ മന്ത്രാലയ സമിതിയാണ് തള്ളിയത്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡ്.
സാമൂഹ്യ പരിഷ്‌ക്കര്‍ത്താവായ ശ്രീനാരായണ ഗുരുവിന്റെ പ്രതിമയും ജഡായു പാറയും കൂടി ഉള്‍പ്പെടുന്ന നിശ്ചല ദൃശ്യം തയ്യാറാക്കിയാണ് കേരളം സമര്‍പ്പിച്ചത്. ആദ്യ റൗണ്ടില്‍ കേരളത്തിന്റേത് മികച്ച ദൃശ്ചല ദൃശ്യമാണെന്ന് പ്രതിരോധ മന്ത്രാലയ സമിതി അഭിപ്രായപ്പെട്ടിരുന്നു. പിന്നീടാണ് ദൃശ്യം തള്ളിയത്.
എന്നാല്‍ ഈ ദൃശ്യത്തിന് പകരമായി ആദി ശങ്കരന്റെ നിശ്ചല ദൃശ്യം തയ്യാറാക്കാന്‍ പ്രതിരോധ മന്ത്രാലയ സമിതി ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ അപേക്ഷ പിന്‍വലിക്കണമെന്നും നിര്‍ദേിച്ചു. ഈ രണ്ട് ആവശ്യങ്ങളും അംഗീകരിക്കാന്‍ കേരളം തയ്യാറായിരുന്നില്ല. ഇതോടെ കേരളത്തിന്റെ അപേക്ഷ തള്ളുകയായിരുന്നു.