അതിര്‍ത്തിയില്‍ ചൈനയുടെ ഭീഷണി ഒഴിവായിട്ടില്ല; സൈനിക സന്നാഹം തുടരുമെന്ന് എം.എം നരവനെ

അതിര്‍ത്തിയില്‍ ചൈനയുടെ ഭീഷണി ഒഴിവായിട്ടില്ല; സൈനിക സന്നാഹം തുടരുമെന്ന് എം.എം നരവനെ

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ചൈനീസ് ഭീഷണി ഒഴിവായെന്ന് പറയാറായിട്ടില്ലെന്ന് സംയുക്ത സേന മേധാവി എം.എം നരവനെ. തര്‍ക്ക കേന്ദ്രങ്ങളില്‍ നിന്ന് ഇരു സൈന്യവും പരസ്പര ധാരണയോടെ പിന്‍മാറി. എങ്കിലും ചൈനീസ് സൈന്യവുമായി ചര്‍ച്ച തുടരും. വടക്കന്‍ അതിര്‍ത്തിയില്‍ സൈനിക സന്നാഹം തുടരുമെന്നും നരവനെ വ്യക്തമാക്കി. വാര്‍ഷിക വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നും അദ്ദേഹം.

നാഗാലാന്‍ഡില്‍ 14 ഗ്രാമീണരെ സൈന്യം വെടിവച്ചു കൊന്ന സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നടപടിയെടുക്കുമെന്നും സംയുക്ത സേന മേധാവി വ്യക്തമാക്കി. അതിഭീകരമായ തെറ്റാണ് നാഗാലാന്‍ഡില്‍ സംഭവിച്ചത്. മേജര്‍ ജനറലിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.