മുല്ലപ്പെരിയാര്‍ വിഷയത്തിലെ സുപ്രീം കോടതി നിരീക്ഷണം സ്വാഗതാര്‍ഹം: സീറോ മലബാര്‍ സഭാ സിനഡ്

മുല്ലപ്പെരിയാര്‍ വിഷയത്തിലെ സുപ്രീം കോടതി നിരീക്ഷണം സ്വാഗതാര്‍ഹം: സീറോ മലബാര്‍ സഭാ സിനഡ്

കൊച്ചി: മുല്ലപ്പരിയാര്‍ വിഷയത്തില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം നടക്കുന്ന അവസരത്തില്‍, ഡാമിന്റെ പരിസരത്തു താമസിക്കുന്ന ജനങ്ങളുടെ സുരക്ഷയാണ് മുഖ്യമെന്ന സുപ്രീം കോടതി നീരീക്ഷണം സ്വാഗതാര്‍ഹമെന്ന് സീറോ മലബാര്‍ സഭാ സിനഡ്.

ലക്ഷക്കണക്കിനാളുടെ ജീവനും സ്വത്തും അപകടത്തിലാക്കുന്ന പ്രതിസന്ധിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. വിവിധ വിദഗ്ധ സമിതികള്‍ ഇതിനോടകം നടത്തിയ പഠനങ്ങള്‍ ഇക്കാര്യം ശരി വച്ചിട്ടുള്ളതാണ്. ഡാമിന്റെ പരിസരവാസികളായ ജനങ്ങള്‍ വലിയ ആശങ്കയിലും അപകടഭീഷണിയിലുമാണ് കഴിയുന്നത്.

പലതരത്തിലും രാഷ്ട്രീയവത്ക്കരിക്കപ്പെട്ട ഈ വിഷയത്തില്‍ ഗൗരവമായ പരിഗണനയും വിലയിരുത്തലും അനിവാര്യമാണ്. ജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ച് ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്വരമായ ശ്രദ്ധയും ഇടപെടലും ഉണ്ടാകണമെന്ന് സിനഡ് ആവശ്യപ്പെട്ടു.

സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കുന്നതിനു മുമ്പായി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ക്രിയാത്മകമായ ഇടപെടലുകള്‍ ജനം പ്രതീക്ഷിക്കുന്നുണ്ടെന്നും സിനഡ് വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.