ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയില്‍ മല്‍സരിക്കില്ല. പകരം ഗോരഖ്പൂര്‍ അര്‍ബനിലാകും യോഗി ജനവിധി തേടുക. കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടത്.
ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പ്രയാഗ് രാജ് ജില്ലയിലെ സിരാത്തു മണ്ഡലത്തില്‍ നിന്നും മത്സരിക്കും. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ മകന്‍ പങ്കജ് സിങ് നോയിഡയില്‍ മത്സരിക്കും.
ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 58 മണ്ഡലങ്ങളില്‍ 57 ലും, രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന 55 മണ്ഡലങ്ങളില്‍ 38 ഇടത്തെയും സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. അതിനിടെ ബിഎസ്പി വിട്ട മുന്‍മന്ത്രി രാംവീര്‍ ഉപാധ്യായ ബിജെപിയില്‍ ചേരും.