കഥക് ഇതിഹാസം പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു

 കഥക് ഇതിഹാസം പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു

ന്യൂഡല്‍ഹി: പ്രശസ്ത കഥക് നര്‍ത്തകന്‍ പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു. 83 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കഥകിനെ ലോക വേദിയില്‍ എത്തിച്ച അതുല്യപ്രതിഭയാണ് വിടവാങ്ങിയത്.

ഇന്നലെ രാത്രി പേരക്കുട്ടിയ്ക്കൊപ്പം കളിക്കുന്നതിനിടെയാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അര്‍ധരാത്രിയോടെയായിരുന്നു അന്ത്യം.

രാജ്യം പത്മവിഭൂഷണ്‍, പത്മഭൂഷണ്‍ ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. വാദ്യോപകരണ സംഗീതം, നൃത്തസംവിധാനം,ഗാനരചന മേഖലകളിലും അദ്ദേഹം ഏറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 1938ല്‍ ലക്‌നൗവിലായിരുന്നു ബിര്‍ജു മഹാരാജിന്റെ ജനനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.