കോവിഡ് മാനദണ്ഡം ലംഘിച്ചു; ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് ഉത്തര്‍പ്രദേശ്

കോവിഡ് മാനദണ്ഡം ലംഘിച്ചു; ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് ഉത്തര്‍പ്രദേശ്

ന്യുഡല്‍ഹി: ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെതിരെ യുപി പൊലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തതത്. നോയിഡയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്നാണ് യുപി പൊലീസിന്റെ ആരോപണം.

ഭൂപേഷ് ബാഗലിന്റെ നേതൃത്വത്തിലായിരുന്നു നോയിഡയില്‍ കോണ്‍ഗ്രസിന്റെ വീട് കയറിയുള്ള പ്രചാരണം. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറുടെ പരാതിയെ തുടര്‍ന്നാണ് നടപടി. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അഞ്ച് പേരിലധികം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീടുകളില്‍ പോകുന്നത് നിരോധിച്ചിരുന്നു.

നോയിഡ സെക്ടര്‍ 113 പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഡസനിലധികം ആളുകളോടൊപ്പമാണ് ബാഗല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീടുകളിലെത്തിയത്. യുപിയടക്കം അഞ്ച് സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോവിഡ് കേസുകള്‍ ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് റാലികളും യോഗങ്ങളും നിരോധിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.