പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഫെബ്രുവരി 20ലേയ്ക്ക് മാറ്റി

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഫെബ്രുവരി 20ലേയ്ക്ക് മാറ്റി

ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നീട്ടിവെച്ചു. ഫെബ്രുവരി ഇരുപതിനാകും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുകയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു. നേരത്തെ ഫെബ്രുവരി 14-ന് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.

ഗുരു രവിദാസ് ജയന്തി പ്രമാണിച്ച് തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യം ഉന്നയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അഞ്ചുദിവസത്തേക്ക് തിരഞ്ഞെടുപ്പ് നീട്ടിവെച്ചത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു നടപടിക്രമങ്ങളുടെ തീയതിയിലും മാറ്റം വരുത്തിയിട്ടുണ്ട്. വിജ്ഞാപനം ജനുവരി 25ന് പുറത്തിറങ്ങും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി ഒന്നാണ്. പത്രിക പരിശോധന ഫെബ്രുവരി രണ്ടിന് നടക്കും. ഫെബ്രുവരി നാലാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.