തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനത്തിലെ നിയന്ത്രണങ്ങള്‍ നിശ്ചയിക്കാന്‍ ഇന്ന് ഉന്നതതല യോഗം ചേരും. കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കെഎസ്ആര്‍ടിസിയില്‍ യാത്രക്കാരെ കയറ്റുന്നതിന് നിയന്ത്രണം വന്നേക്കും.
ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതോടെ നാനൂറിലേറെ സര്‍വീസുകളാണ് ഇന്നലെ റദ്ദാക്കിയത്. ഇന്നും സര്‍വീസുകള്‍ കുറക്കാനാണ് സാധ്യത. സ്വകര്യവാഹനങ്ങളില്‍ സഞ്ചരിക്കേണ്ടവരുടെ എണ്ണവും പരിമിതപ്പെടുത്താന്‍ ആലോചിക്കുന്നുണ്ട്. ഗതാഗതമന്ത്രി ആന്റണി രാജു ഗതാഗത കമ്മീഷണര്‍ എം ആര്‍ അജിത്ത് കുമാര്‍ ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. രാവിലെ 11ന് ഓണ്‍ലൈനിലാണ് യോഗം.